മലപ്പുറം : ഹജ്ജ് 2026 സീസൺ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ മുന്ന് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമുള്ള യാത്രാനിരക്കുകളിൽ ഏകീകരിക്കണ മുണ്ടാവണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് . സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ തീർത്ഥാടകർ ഹജ്ജ് യാത്രക്ക് ആശ്രയിക്കുന്ന കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ പ്രാവശ്യം അധിക യാത്ര നിരക്കി നൽകേണ്ടി വന്ന സാഹചര്യത്തിൽ ആണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രസർക്കാറിനും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതർക്കും കത്ത് നൽകിയത്.
അടുത്തവർഷത്തെ ഹജ്ജ് 2026 വേളയിൽ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ തീർത്ഥാടകർ നേരിടുന്ന പ്രയാസങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഇടപെടൽ കേന്ദ്ര ന്യൂനപക്ഷക്കാര്യ മന്ത്രിക്കും ,വ്യാമയാന മന്ത്രിക്കും ,കേന്ദ്ര ഹജ്ജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്കുമാണ് കത്ത് നൽകിയത്.