സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ : മുഖ്യമന്ത്രി കലക്ടർമാരുടെ യോഗം വിളിക്കും

Update: 2025-07-27 01:46 GMT

തിരുവനന്തപുരം : സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം ഉടൻ വിളിക്കും . കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് യോഗം'. സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് മിനിമം സുരക്ഷ വേണമെന്ന് 2016 അന്നത്തെ ഡിജിപി ലോകനാഥ് ബഹ്റ സർക്കുലർ ഇറക്കിയിരുന്നു .ഈ നിർദ്ദേശം ഇത് വരെ നടപ്പാക്കിയിട്ടില്ല.

തേവലക്കരയിലെ സ്കൂളിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ കൂടി നൽകി. നേരത്തെ അഞ്ചുലക്ഷം രൂപ കൈമാറിയിരുന്നു.