ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ വേണം -മന്ത്രി വി. അബ്ദുറഹിമാൻ

Update: 2025-07-27 01:28 GMT

തിരുവനന്തപുരം : ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി .ഡൽഹി, മുംബൈ, അഹമ്മദാബാദ് ,കൊൽക്കത്ത ,ബാംഗ്ലൂർ, ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ,എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടണം. നിലവിൽ ഓടുന്ന ട്രെയിനുകളിൽ ഓണക്കാലത്ത് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.