തിരുവനന്തപുരം : എയ്ഡഡ് സ്കൂളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പേരിൽ പ്രഥമാ ധ്യാപകരെ ക്രൂശിക്കരുതെന്ന് കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ പി എസ് എച്ച് എ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . സ്കൂൾ പരിസരത്തെ മരങ്ങൾ വെട്ടി മാറ്റുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും ഉള്ള ചുമതല പ്രഥമാ ധ്യാപകർക്ക് നൽകുകയും, വീഴ്ച വന്നാൽ നഷ്ടം അവരിൽനിന്ന് ഈടാക്കുകയും ചെയ്യുമെന്ന് പറയുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് വി എം റെജിമോൻ, ജനറൽ സെക്രട്ടറി എം ആർ സുനിൽകുമാർ, കെ കെ ഉസ്മാൻ, ബിപിൻ ഭാസ്കർ, ജോസെബാസ്റ്റ്യൻ, സലാം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.