കൊച്ചി : മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൻ്റെ മുന്നോടിയായുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പർദ്ദയണിഞ്ഞ് നടിയും, നിർമ്മാതാവുമായ സാൻന്ദ്ര തോമസ് എത്തി. സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗികാധിക്ഷേപം നടത്തിയ നിലവിലെ ഭരണം കുത്തകയാക്കിയ ഭരണസമിതിയിലെ പ്രമുഖർക്കെതിരെയാണ് മത്സരിക്കുന്നത് എന്ന് സാന്ദ്ര തോമസ് പറഞ്ഞു ആഗസ്റ്റ് 14നാണ് നിർമാതാക്കളുടെ സംഘടനയുടെ തെരെഞ്ഞെടുപ്പ് .ഈ വേഷം മതപരമില്ലെന്നും ഞാൻ ഒരു ക്രിസ്തുമത വിശ്വാസിയാണെന്നും ബൈബിളിൽ സാറ യിട്ട വേഷം ഇതാണെന്നും സാന്ദ്ര പറഞ്ഞു.
ഭാരവാഹികൾക്കെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയതിന്റെ പേരിൽ സാന്ദ്രയെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു എന്നാൽ സാന്ദ്ര തോമസ് കോടതിയിൽ നൽകിയ ഹരജി പരിഗണിച്ച് കോടതി പുറത്താക്കിയ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.
തൻ്റെ പ്രതിഷേധത്തിൻ്റെ ഭാഗമാണ് ഞാൻ മൽസരിക്കുന്നത് എൻ്റെ കൂടെ നിർമ്മാതാവ് ശീലയടക്കം ഒരു കൂട്ടം പേര് ഉണ്ടെന്നും സാൻന്ദ്ര തോമസ് പറഞ്ഞു.