ആകാശ് ബൈജൂസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആത്മഹത്യ - വിദ്യാലയങ്ങൾക്ക് സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശം

Update: 2025-07-26 06:17 GMT

ന്യൂഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെ 2023 ജൂലായിൽ വിശാഖപട്ടണത്തെ ആകാശ ബൈജൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 17കാരി ആത്മഹത്യ ചെയ്ത ബന്ധപ്പെട്ട കേസ് പരിഗണിക്കവേവിദ്യാർത്ഥി ആത്മഹത്യകളിലെ ആശങ്കാജനകമായ വർദ്ധനവിൽ ഇടപെടലുകളുമായി സുപ്രീംകോടതി . വിഷയത്തെ അവഗണിക്കാനാവാത്ത വ്യവസ്ഥാപിത പരാജയം എന്ന് വിശേഷിപ്പിച്ച കോടതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാനസിക സുരക്ഷാ നടപടികൾ നിർബന്ധമാക്കി വിപുലമായ മാർഗ്ഗങ്ങൾ പുറപ്പെടുവിച്ചു.

സ്കൂളുകൾ ,കോളേജുകൾ, സർവകലാശാലകൾ, സ്വകാര്യ കോച്ചിംഗ് സെൻറർ, പരിശീലന അക്കാദമികൾ, ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ളവർക്ക് ബാധകമാകുന്നതാണ് വിധി. ഭരണഘടനയുടെ 32 , 141 അനുച്ഛേദങ്ങൾ പ്രകാരം ഔദ്യോഗിക നിയമനിർമ്മാണം ഉണ്ടാകുന്നതുവരെ കോടതിയുടെ മാർഗനിർദേശങ്ങൾ രാജ്യത്തെ നിയമമായി കണക്കാക്കാം എന്ന് ജസ്റ്റിസ് മാരായ വിക്രം നാഥ് ,സന്ദീപ് മേത്ത, എന്നിവരടങ്ങിയ ബെഞ്ച് ൻ്റെ വിധിയിൽ പറയുന്നു. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ മുൻഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറി.