കണ്ണൂർ : കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് കൊണ്ട് പോവുക.ഇന്നലെ പുലർച്ചെ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. തിരച്ചിലിനിടയിൽ അടുത്തുള്ള കിണറ്റിൽ നിന്ന് ഗോവിന്ദചാമിയെ പിടി കൂടുകയായിരുന്നു വിയ്യൂർ ജയിലിൽ സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനും സാധിക്കില്ല .ഭക്ഷണം കഴിക്കാൻ പോലും സെല്ലിനു പുറത്തേക്കിറക്കില്ല സെല്ലിനുള്ളിൽ നിന്ന് തന്നെ കഴിക്കണം.
കണ്ണൂർ ജയിലിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ നാലു ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട് . ഗുരുതരമായ വീഴ്ചയായതിനാൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . പോലീസ് മേധാവിയും ,ജയിൽ മേധാവിയും ,പോലീസ് - ജയിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.