പോലീസ് ഉദ്യോഗസ്ഥയുടെ സ്വർണ്ണം കവർന്ന് സഹപ്രവർത്തകനായ പോലീസുകാരനും സഹായിയും

Update: 2025-07-26 02:36 GMT

തിരുനെൽവേലി : ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടപ്പോൾ നഷ്ടം നികത്താൻ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണം മോഷ്ടിച്ച കോൺസ്റ്റബിളിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ തങ്കമാരി യുടെ വീട്ടിൽ നിനാണ് സ്വർണ്ണം മോഷ്ടിക്കപ്പെട്ടത്. തങ്കമാരിയുടെ പരാതിയിൽ പെരുമാൾ പുരം പോലിസ് കേസെടുത്ത് അന്വേഷണം നടത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സഹപ്രവർത്തകനായ കോൺസ്റ്റബിൾ മണികണ്ഠനേയും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനേയും പിടിച്ചത് മോഷ്ടിച്ച സ്വർണ്ണം ഇയാൾ സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദിന് കൈമാറുകയായിരുന്നു. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇയാൾ മോഷണം ചെയ്തതെന്ന് പോലിസ് പറഞ്ഞു