ആശമാർക്ക് ആശ്വാസം : 'ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ചു.

Update: 2025-07-25 16:41 GMT

തിരുവനന്തപുരം : മാസങ്ങളായി സംസ്ഥാന സർക്കാറിൻ്റെ അവഗണനയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന നിരാശരായ ആശവർമാർക്ക് ആശ്വാസമായി.

ആശാവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു .പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായും , ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികൾ പുനക്രമീകരിച്ചു. പത്തുവർഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു .എൻ കെ പ്രേമചന്ദ്രൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോകസഭയിൽ ഈ കാര്യം അറിയിച്ചത്.