നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി - ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ അതിശക്തമാകാനും ശക്തമായ കാറ്റ് വീറ്റ് വീശാനും സാധ്യതയുണ്ടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച (നാളെ) 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കനത്ത മഴയെ തുടർന്ന് കോട്ടയം ,എറണാകുളം, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട, കോട്ടയം ,എറണാകുളം, ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും , തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, കോഴിക്കോട്, വയനാട് ,കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് .