വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു ; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Update: 2025-07-25 12:10 GMT

മീനങ്ങാടി : കൽപ്പറ്റ വായവറ്റ കരിങ്കണ്ണി കുന്ന് കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. പൂവണ്ണിക്കും തടത്തിൽ വീട്ടിൽ വർക്കിയുടെ മക്കളായ അനൂപ് ( 37 ) ഷിനു (35) എന്നിവരാണ് മരിച്ചത്. കോഴി ഫാമിലെ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത് . കോഴിഫാം വാടകക്കെടുത്ത് നടത്തിവരികയായിരുന്നു ഇരുവരും. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും കോഴിഫാമിലെത്തി പരിശോധന നടത്തി.