ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. വിഷയത്തില്‍ ജയില്‍വകുപ്പ് അന്വേഷണം ആരംഭിച്ചു. റേഞ്ച് ഡിഐജി യതീഷി ചന്ദ്ര അന്വേഷിക്കും.
ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് ഇയാള്‍ ചാടിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂര്‍ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസര്‍കോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഡിസിസി ഓഫിസിന്റെ പരിസരത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. നാട്ടുകാരും പോലിസിനൊപ്പം തിരച്ചില്‍ നടത്തിയിരുന്നു. പാന്റ് മാത്രം ധരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കിണറിനകത്തുനിന്നും ഇയാളെ മുകളിലേക്ക് കയറ്റി. പ്രതിയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയത്. ഇയാള്‍ ജയിലില്‍ നിന്ന് പുറത്തേക്കു വരുന്നതും അതിനു ശേഷമുള്ള ദൃശ്യവും സമീപത്തെ സിസിടിവിയില്‍ നിന്നു ലഭിച്ചിരുന്നു