കോഴിക്കോട് : വിചാരണ തടവുകാരായ മുസ്ലിം ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ജീവിതം ഹോമിക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
മുംബൈ സ്ഫോടന കേസിൽ പങ്കില്ലാത്ത മുസ്ലിം ചെറുപ്പക്കാരെ വിചാരണ തടവുകാരാക്കി 19 വർഷം ജയിലിൽ അടച്ച് ജീവിതം നഷ്ടപ്പെടുത്തിയത് മുസ്ലിംങ്ങളോട് ചെയ്യുന്ന ക്രൂരമായ വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ്
.ഭീകരാക്രമങ്ങളുടെയും, തീവ്രവാദത്തിന്റെയും ചാപ്പ കുത്തി കരി നിയമങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്ലിംകൾ വിചാരണ തടവുകാരായി വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്നും യോഗം വിലയിരുത്തി.
സ്വാതന്ത്ര്യവും നിഷ്പക്ഷവും ആയിരിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിനെതിരെ ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേന്ദ്രം വർക്ക് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സിപി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു ,കെ പി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു.