തദ്ദേശസ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് - പിഎംഎ സലാം

Update: 2025-07-25 02:20 GMT

കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും, തെറ്റുകളുടെ കൂമ്പാരവും അബദ്ധ പഞ്ചാംഗവും ആണ് കരട് പട്ടിക എന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം. അതിരുകൾക്ക് പുറത്തുള്ള വോട്ടുകൾ വ്യാപകമായി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ കെട്ടിട നമ്പറുകൾ മാത്രം പരിഗണിച്ച് പുനക്രമീകരിച്ചപ്പോൾ ഒരുപാട് പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ഫോറം ഏഴിൽ ഓൺലൈനായി അപേക്ഷ നൽകുക എന്നത് പ്രയാസകരമാണ്. നിലവിൽ തന്നെ പാർലമെൻറ് വോട്ടർ പട്ടികയിൽ 10 ലക്ഷത്തോളം വോട്ടുകൾ തദ്ദേശസ്ഥാപന പട്ടികയിൽ കുറവാണെന്നും , സലാം പറഞ്ഞു.

വോട്ടർമാരെ പുതുതായി ചേർക്കുന്നതിനും, വാർഡ് മാറ്റത്തിനായും ഓൺലൈനായി അപേക്ഷിക്കാൻ 15 ദിവസം അപര്യാപ്തമാണ്. അതിനാൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണം ,

പേര് ചേർക്കുന്ന സമയം ഒരു മാസമായി ദീർഘിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.