തിരുവനന്തപുരം : അടുത്ത അഞ്ചുദിവസം മയക്കു സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി വടക്കൻ ബംഗാൾ ഉൾകടലിലേക്ക് പ്രവേശിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ചക്രവാദച്ചുവഴി ന്യൂനമർദ്ദമായി ശക്തിപ്പെട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർകോട് ജില്ലകളിലെ തീരങ്ങളിൽ വെള്ളിയാഴ്ച രാത്രി വരെ ഉയർന്ന തിരമാലക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേശണ കേന്ദ്രം അറിയിച്ചു.