ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ സംസ്കാരം ഇന്ന് മൂന്നു മണിക്ക് വലിയ ചുടുകാട്ടിൽ നടക്കും
വിഎസ്സിനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കൂടി അവധിയാണ് . ദേശീയപാതയിലൂടെ വിലാപയാത്രയായാണ് ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസ്സിന്റെ മുർതദേഹം ഇന്നലെ രാത്രി ഏറെ വൈകിയാണ് എത്തിയത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. വി എസ്സിനെ ഒരു നോക്ക് കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടം ഉണ്ടായിരുന്നു. ഇന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും ,തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും ദർശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടക്കുക.