കാസർഗോഡ് ജില്ല നേരിടുന്ന അവഗണനക്ക് ഉത്തരവാദികളെ തിരിച്ചറിയണം : പി വി അൻവർ
കാസർഗോഡ് : ജില്ല നേരിടുന്ന അവഗണനയുടെ ഉത്തരവാദികളെ തിരിച്ചറിയാൻ കാസർകോട്ടെ ജനസമൂഹത്തിന് സാധിക്കണമെന്ന്ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്പാർട്ടി സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു. പാർട്ടിയുടെ നേത്ര സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ വിദ്യാഭ്യാസരംഗത്തും , അരോഗ്യ രംഗത്തും മറ്റും കാസർഗോഡ് ജില്ല നേരിടുന്ന പിന്നോക്കാവാസ്ഥ കാണുമ്പോൾ ഈജില്ല കേരളത്തിന് പുറത്തുള്ള പ്രദേശമായിട്ടാണോ ഭരണകൂടം കാണുന്നതെന്നും,മലബാർ ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ജന സംഖ്യാനുപാതികമായി ജില്ലാ വിഭജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലയുടെ ചാർജുള്ള കോഡിനേറ്റർ അസ്‌ലം ബക്കർ അദ്ധ്യക്ഷതവഹിച്ചു, സംസ്ഥാനചീഫ് കോ-ഓർഡിനേറ്റർമാരായ സജിമഞ്ഞകടമ്പൻ, ഹംസ പറക്കാട്ട്, ജില്ലാ കോഡിനേറ്റർ നബീൽ. കെ.എം തൃക്കരിപ്പൂർ എന്നിവർസംസാരിച്ചു. മീഡിയ കോഡിനേറ്റർ അബ്ദു റഹ്മാൻതെരുവത്ത് സ്വാഗതവും. കോഡിനേറ്റർ ജോൺ ഐമൻ നന്ദിയും പറഞ്ഞു.