വെള്ളാപ്പള്ളി പരാമർശം സാമൂഹികാന്തരീക്ഷത്തോടുള്ള വെല്ലുവിളി: സാദിഖലി തങ്ങൾ

Update: 2025-07-21 02:04 GMT

കോഴിക്കോട് : ഇതര ജനസമൂഹം ഒത്തൊരുമയിൽ താമസിക്കുന്ന സംസ്ഥാനത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശം സാമൂഹിക അന്തരീക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അന്നദ്ദേഹം.

സമാധാനവും, ശാന്തിയും ,ഐക്യവും കേരളത്തിൻറെ പാരമ്പര്യമാണ് . വെള്ളാപ്പള്ളിയുടെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വേദന ഉണ്ടാക്കുന്നതാണന്നും , പ്രസ്താവനകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തങ്ങൾ പറഞ്ഞു.