വെള്ളാപ്പള്ളി പറഞ്ഞത് ഗുരുദർശനങ്ങൾക്ക് വിരുദ്ധം- വി ഡി സതീശൻ

Update: 2025-07-21 01:38 GMT

കൊച്ചി : വെള്ളാപ്പള്ളി പറയുന്നതും പ്രചരിപ്പിക്കുന്നതും ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്

. സംസ്ഥാനത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും സമുദായ നേതാക്കൾ പിന്മാറണം ഗുരുദേവനെ ഹൃദയത്തിലെത്തിലേറ്റിയവരാണ് കേരളത്തിലുള്ളത് ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പ്രചരണം ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.