അസം: ഭരണകൂട ഭീകരത അവസാനിപ്പിക്കുക - അൽ ഹസനി അസോസിയേഷൻ

Update: 2025-07-19 07:24 GMT

കൊച്ചി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുടെ നേതൃത്വത്തിൽ അസമിലെ സർക്കാർ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വച്ച് നടത്തുന്ന ഭരണകൂട ഭീകരത ഉടൻ അവസാനിപ്പിക്കണമെന്ന് അൽ ഹസനി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

എൻ ആർ സി, സി എ എ,ഗോവധ നിരോധനം, കുടിയൊഴുപ്പിക്കൽ തുടങ്ങിയ ഭരണഘടന വിരുദ്ധമായ നടപടികളിലൂടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിൽ യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണ് അസം മുഖ്യമന്ത്രി.

യാതൊരുവിധ  നടപടിക്രമങ്ങളും പാലിക്കാതെ യുള്ള മനുഷ്യത്വരഹിതമായ ബിജെപി സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സമൂഹത്തിൽ നിന്നും ഉയർന്നുവരേണ്ടതുണ്ട്.