കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.തുർക്കിയിൽ ആയിരുന്ന അമ്മ സുജ ഇന്ന് രാവിലെ കൊച്ചിയിലെത്തും ഇൻഡിഗോ വിമാനത്തിലാണ് സുജ െയത്തുന്നത് കൊല്ലത്തെ വീട്ടിലേക്ക് പോലീസ് സഹായത്തോടെയാണ് സുജ എന്തുക ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിലെത്തിക്കും 12 മണി വരെ സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും, സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ സ്കൂളിൽ എത്തും. ശേഷം ശാസ്താംകോട്ട വിളംബരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ വീട്ടുവളിലാണ് സംസ്കാരം .