മാനാഞ്ചിറ സ്‌ക്വയറിന്റെ ശില്‍പ്പി ആര്‍ക്കിടെക്ട് ആര്‍ കെ രമേഷ് അന്തരിച്ചു
കോഴിക്കോട്: ആര്‍ക്കിടെക്ട് ആര്‍ കെ രമേഷ് (79) അന്തരിച്ചു. മാനാഞ്ചിറ സ്‌ക്വയര്‍, ബീച്ചിന്റെ വികസനം, കോര്‍പറേഷന്‍ സ്റ്റേഡിയം, കാപ്പാട് ബീച്ച് വികസനം തുടങ്ങിയവ രമേശാണ് രൂപകല്‍പ്പന ചെയ്തത്. തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കൈരളി തീയറ്റര്‍ സമുച്ചയം, നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഡെവലപ്മെന്റ് സ്റ്റഡീസ്, മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക്, തിരൂരിലെ തുഞ്ചന്‍ മെമ്മോറിയില്‍ കെട്ടിടം തുടങ്ങിയവയും കോഴിക്കോട്, കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകളുടെ പുതിയ കെട്ടിങ്ങളും രൂപകല്‍പന ചെയ്തത് അദ്ദേഹമാണ്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് സാങ്കേതിക സഹായം സൗജന്യമായി നല്കുന്ന' ഭവനം' എന്ന സംഘടനയുടെ ചെയര്‍മാനാണ്. 2010 ല്‍ രാഷ്ട്രപതിയില്‍ നിന്ന് നിര്‍മാണ്‍ പ്രതിഭ പുരസ്‌കാരം നേടിയിട്ടുണ്ട്.