കൊച്ചി: നഗരകാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് ഇറക്കി. ബജറ്റ് ടൂറിസത്തിൻ്റെ കീഴിലുള്ള ബസിൻ്റെ സർവീസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു . ഹൈബി ഈഡൻ, ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ജെ മാക്സി എംഎൽഎ, മേയർ എം അനിൽകുമാർ, ടൂറിസം ചീഫ് ട്രാഫിക് മാനേജർ ആർ ഉദയകുമാർ, എടിഒ ടി എ ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു.