തൃശ്ശൂർ : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019-ലെ അവാർഡ് ജേതാവും, എഴുത്തുകാരിയുമായ വിനീത കുട്ടഞ്ചേരി ( 44 ) മരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിനീതയുടെ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽ പക്ഷി' എന്ന പുസ്തകം തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ വെച്ച് പ്രകാശം ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന വിനീത
അവണൂർ പഞ്ചായത്തിലെ എസ് സി പ്രമോട്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് .ഭർത്താവ് അവണൂർ മാണിത്തറ വീട്ടിൽ രാജു മക്കൾ : ശ്രീരാജി ശ്രീനന്ദ