തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് വൈകിട്ട് 3 30ന് മന്ത്രിയുടെ ചേംമ്പറിൽ വെച്ച് ചർച്ച നടത്തും. ഗതാഗത കമ്മീഷണർ ഉടമകളുമായി സൂചന പണിമുടക്കിന് മുമ്പ് നടത്തിയ ചർച്ച പരാജയപ്പെട്ടത് കൊണ്ടാണ് മന്ത്രി തല ചർച്ച നടത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക. , വ്യാജ കൺസഷൻ കാർഡ് തടയുക ,140 കിലോമീറ്റർ അധികം ഓടുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക എന്നി ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിച്ചിരിക്കുന്നത് .