തൃശ്ശൂർ : ആലപ്പാട് സ്വദേശി നവ വധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പ് ക്ഷേ ത്രത്തിനു സമീപം കുയിലം പറമ്പിൽ പരേതനായ മനോജിന്റെ മകൾ സ്നേഹ (22) ആണ് മരിച്ചത്. ആറുമാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത് .ഭർത്താവ് പെരിഞ്ഞനം പുതുമടത്തിൽ രഞ്ജിത്തും മൊത്താണ് ആലപ്പാട്ട് വീട്ടിലെത്തിയത്. തുടർന്ന് ഭർത്താവ് തിരിച്ചുപോയി . സ്നേഹമുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത് .