നിമിഷപ്രിയയുടെ മോചനം : യമനിൽ നിർണായക ചർച്ചകൾ

Update: 2025-07-14 14:26 GMT

ന്യൂഡൽഹി : നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനിൽ നിർണായക ചർച്ചകൾ നടക്കുന്നു. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ച . യമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവന്മാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് . കാന്തപുരം അബൂബക്കർ മുസ്‌ലിയാർ യമനിലെ പ്രസിദ്ധ മതപണ്ഡിതനായ ശൈഖ് ഹബീബ് ഉമറു മായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത് . ദയാ ധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷ ഒഴിവാക്കണമെന്നാണ് ചർച്ചയിൽ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന വിഷയം.

നിമിഷ പ്രിയ കേസിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.