ലഹരി വിരുദ്ധ കാർട്ടൂൺ : മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി

Update: 2025-07-14 01:58 GMT

കോഴിക്കോട് : കേരള കാർട്ടൂൺ അക്കാദമിയും , ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ചേർന്ന് സ്കൂൾ, കോളേജ് തലത്തിലുള്ള വർക്കും ,കാർട്ടൂണിസ്റ്റുകൾക്കുമായി നടത്തിയ ലഹരി വിരുദ്ധ കാർട്ടൂൺ മത്സരത്തിലെ വിജയികൾക്ക് മന്ത്രി വി എൻ വാസവൻ,  നടൻ ദിലീപ്, ശ്രീകുമാരൻ തമ്പി ,എൻ കെ പ്രേമചന്ദ്രൻ എംപി, എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി.

ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു, കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർനാഥ് ,വൈസ് ചെയർപേഴ്സൺ അനൂപ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

എസ് രാജ് ( കോട്ടയം) ഒന്നാം സ്ഥാനവും പി അർഷാദ് ( മലപ്പുറം) രണ്ടാം സ്ഥാനവും അതുൽ എസ് രാജ് (കോട്ടയം ) മൂന്നാംസ്ഥാനവും സീനിയർ വിഭാഗത്തിൽ വിജയിച്ചു. ജൂനിയർ വിഭാഗത്തിൽ ഇഷാൻ ഗോകുൽ (എറണാകുളം) , പാർവതി രവിചന്ദ്രൻ (എറണാകുളം) ഒന്നാം സ്ഥാനംവും ,നിവേദ് വി മേനോൻ രണ്ടാം സ്ഥാനവും അഭയ് എൽപി (തിരുവനന്തപുരം), അശ്വതി റാം എം പി (കണ്ണൂർ) എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.