മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി പാലക്കാട് സ്വദേശികൾ പിടിയിൽ

Update: 2025-07-13 16:39 GMT

കൽപറ്റ : മഹാരാഷ്ട്രയിൽ ഒന്നരക്കോടി രൂപയോളം കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ കേരള പോലീസ് അതിസാഹസികമായി പിടികൂടി. ചിറകടവ് ചിത്തിര വീട്ടിൽ നന്ദകുമാർ (32) , കാണിക്കുളം അജിത് കുമാർ (27 ) , പാലാനംകുറുശ്ശി സുരേഷ് (47),കാരക്കാട്ട് പറമ്പ് ഉഷാ നിവാസിൽ വിഷ്ണു (29), മലമ്പുഴ കാഞ്ഞിരക്കടവിൽ ജിനു (31) തോണിപ്പാടം കലാധരൻ (33) എന്നി ആറ് പേരെയാണ് ഹൈവ പോലീസും , പോലീസിന്റെ പ്രത്യേക സ്കോഡും പിടികൂടിയത് 'ഇവരെ വൈദ്യ പരിശോധനയ്ക്കുശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി

പിടിയിലായവർ കവർച്ച ,വധശ്രമം, ലഹരി വിൽപന എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽ പെട്ടവരാണ് . ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു .

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പുഞ്ചി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇവർ . യാത്ര ചെയ്തിരുന്ന കെ എൽ 10 ഏ ജി 7200 രജിസ്ട്രേഷനുള്ള വാഹനവും പിടികൂടി.