നിപ്പ മരണം വീണ്ടും; ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു.

Update: 2025-07-13 02:34 GMT

മണ്ണാർക്കാട്: സംസ്ഥാനത്ത് ഒരു നിപ മരണം കൂടി റിപോർട്ട് ചെയ്തു. പെരിന്തൽ മണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയായ മധ്യവയസ്കനാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മരിച്ചത്.

കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് വെള്ളിയാഴ്ച ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപയ്ക്കു സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ പ്രത്യേകം സജ്ജീകരിച്ച തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിൽസ.

മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. മക്കരപ്പറമ്പ് സ്വദേശിനിയായ ഒരു യുവതിയും നേരത്തേ നിപ ബാധിച്ച് മരിച്ചിരുന്നു.