ജെഎസ്കെ സിനിമ വിവാദം: ജാനകി എന്ന പേരിനൊപ്പം ഇനീഷ്യൽ കൂടി വച്ചാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ്

Update: 2025-07-09 05:59 GMT

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ. ഉച്ചക്ക് വീണ്ടും വാദം കേൾക്കാൻ മാറ്റിയ കോടതി, നിർമ്മാതാക്കളോട് വിഷയത്തിൽ നിലപാട് പറയണമെന്ന് അറിയിച്ചു.

സിനിമയിലെ ജാനകി എന്ന പേരിനോടൊപ്പം ജാനകി വിദ്യാധരൻ എന്ന പേരിലെ വി കൂട്ടി ജാനകി വി എന്നോ അല്ലെങ്കിൽ വി ജാനകി എന്നോ ആക്കണമെന്നാണ് ഒരു നിർദേശം. കോടതി രാഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണം എന്നാണ് മറ്റൊരു നിർദേശം. നേരത്തെ 96 മാറ്റങ്ങൾ വരുത്തണമെന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. വിഷയത്തിൽ തങ്ങളുടെ നിലപാട് നിർമ്മാതാക്കൾ കോടതിയെ അറിയിക്കും.

Tags: