ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും

Update: 2025-07-08 02:12 GMT

കോഴിക്കോട് : കേരളത്തിൽ ഇന്നും , നാളെയും ജനജീവിതം സ്തംഭിക്കും . ഇന്നത്തെ സ്വകാര്യ ബസ് സമരവും നാളെത്തെ ദേശീയ പണിമുടക്കും ഒന്നിച്ചെത്തുമ്പോൾ ജനജീവിതം ദുസ്സഹമാകും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടാണ് ബസ് സമരം. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനും,

സർവീസ് സംഘടനകളുമാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ദേശീയപണിമുടക്കിൽ കെഎസ്ആർടിസി ബസുകളും, സ്വകാര്യബസ്സുകളും, ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളും ഓടില്ല . കടകളടച്ചും പണിമുടക്കിയും പങ്കാളികളാവണമെന്ന് സംയുക്ത്ത സമതി ആഹ്വാനം ചെയ്തു. പണി മുടക്കിന് പിന്തുണയുമായി പത്രജീവനക്കാർ കെ എൻ ഇ എഫ്, കെ യു ഡബ്ല്യുയു ജെ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലകളിൽ ഇന്ന് വിളംബര ജാഥകളു, ഐക്യദാർഢ്യ സദസുംംനടത്തുന്നുണ്ട്.