ലഹരിക്കെതിരായ പോരാട്ടം :സർക്കാർ നയം ഇരട്ടത്താപ്പ്

Update: 2025-07-07 02:57 GMT

കോഴിക്കോട് : സിന്തറ്റിക് ലാസ ലഹരി മാരകമായ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ജനം ദുരിതമനുഭവിക്കുന്നതും മദ്യലഹരി ആണെന്ന് വസ്തുത സർക്കാർ ബോധപൂർവ്വം മറച്ചുവെക്കുകയാണ് . മദ്യ ലഭ്യത വിപുലപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ എൻ എം മർക്കസുദഅ് വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സിന്തറ്റിക് ലഹരിയെ മാത്രം ലഹരിയായി പരിഗണിക്കുകയും മദ്യത്തെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുടരുന്നതിനോടൊപ്പം സർക്കാരിൻറെ ലഹരി വിരുദ്ധ പരിപാടികൾ ഫലപ്രദമാവില്ലെന്നും ബാർ ലൈസൻസുകൾ പുതുക്കി നൽകുന്നതിലൂടെ

9 വർഷം കൊണ്ട് ബാറുകൾ 29 ൽ നിന്ന് 854 ആയിരിക്കയാണ്.

സംസ്ഥാന പ്രസിഡണ്ട് സിപി ഉമ്മർ സുല്ലമി ഉദ്ഘാടനം ചെയ്തു. ഇ ആർ അബ്ദുൽ ജബ്ബാർ, എം അഹ്മദ് കുട്ടി മദനി, ഡോക്ടർ അനസ് കടലുണ്ടി, ഫൈസൽ നന്മണ്ട എംടി മനാഫ്, അലി മദനി മൊറയൂർ, ഡോക്ടർ ഫുഖാറലി, എ ടി ഹസൻ മദനി , കെ. എ.സുബൈർ പ്രൊഫസർ കെ പി സക്കരിയ്യ , കെ.പി അബ്ദുറഹ്മാൻ സുല്ലമി എന്നിവർ സംസാരിച്ചു.