തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റിലും,ജില്ലാ മെഡിക്കൽ ഓഫീസുകളിലേക്കും , കലക്ടറേറ്റുകളിലേക്കും പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്.'അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും, അവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത് .മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും ,ഓഫീസിലേക്കും മാർച്ച് നടത്തുന്നതിനാൽ അവിടെ വൻ സുരക്ഷ പോലീസ് ഏർപ്പെടുത്തിയിരിക്കുകയാണ്.തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
മന്ത്രിമാരെ വഴിയിൽ തടയുകയും, കരിങ്കൊടി കാണിക്കുകയും ചെയ്യുന്നു.