കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ അനുവദിക്കാതെ: ഹൈക്കോടതി

Update: 2025-07-04 10:19 GMT

കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. തന്നെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണന പറഞ്ഞാണ് ഡോ കെ എസ് അനിൽ കുമാർ ഹൈകോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേരള ഗവർണർ പങ്കെടുത്ത ചടങ്ങിൽ ഭാരതാംബയുമായ ബന്ധപെട്ടവിഷയത്തിലെ വിവാദവുമായാണ് കെ.എസ് അനിൽ കുമാർ സസ്പൻഷനിലായത്.