തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് ,ഇന്ന് അർദ്ധരാത്രിയോടുകൂടി ദുബായ് വഴി അമേരിക്കയിലേക്ക് യാത്ര ചെയ്യും. ചികിത്സയുടെ ഭാഗമായി പത്ത് ദിവസത്തോളം അമേരിക്കയിൽ താമസിക്കും. കഴിഞ്ഞതവണ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നത് മിനി സോട്ടയിലെ മയോ ക്ലിനിക്കിലാണ് .തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടിയാണ് വീണ്ടും പോകുന്നത്
പൊതുജനാരോഗ്യരംഗത്ത് ഉയർന്ന് വന്നിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് വേണ്ടി യൂ എസിലേക്കുള്ള യാത്ര.