മുസാഫർനഗർ: ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായ കർഷക സമര നേതാവ് രാകേഷ് ഠിക്കായത്തിനെ എസ്ഡിപിഐ സംഘം സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. മുസഫർനഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ എസ്ഡിപിഐ പ്രതിനിധികൾ മനുഷ്യത്വരഹിതമായ ആക്രമണത്തെ അപലപിച്ചു.
എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി സർവർ അലിയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. സംസ്ഥാന സെക്രട്ടറി ഹാരൂൺ ചൗധരി, ശാംലി ജില്ലാ പ്രസിഡന്റ് ഇസ്റാർ ഖാൻ, ജില്ലാ പഞ്ചായത്ത് അംഗം പർവേസ് ചൗധരി, ഖൈരാന അസംബ്ലി സെക്രട്ടറി ഇസ്റാർ എന്നിവരും സന്നിഹിതരായിരുന്നു.