നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോയ്ക്ക് തീപിടിച്ചു ; ഒരാൾ മരിച്ചു

Update: 2025-05-04 01:56 GMT

തിരുവനന്തപുരം: ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചതിനു പിന്നാലെ ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. പരുക്കേറ്റ നാലു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാറാണ് ബൈക്കിലും ഓട്ടോയിലും ഇടിച്ചത്. ശ്രീകാര്യം സ്വദേശിയായ 19കാരനാണ് കാർ ഓടിച്ചിരുന്നത്.