ഭരണഘടന വിരുദ്ധ വഖഫ് ഭേദഗതി ബില്ല് അംഗീകരിക്കില്ല: എസ്ഡിപിഐ പ്രതിഷേധ മാർച്ച്

Update: 2025-04-04 09:54 GMT

പത്തനംതിട്ട: കോന്നിയിൽ ഭരണഘടന വിരുദ്ധ വഖഫ് ഭേദഗതി ബില്ല് നടപ്പിലാക്കുന്നതിനെതിരെ എസ്ഡിപിഐ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ സെക്രട്ടറി ഷെയ്ഖ് നജീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുധീർ കോന്നി, ജില്ലാ ട്രഷറർ ഷാജി കോന്നി, മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ ഷാ, ഓർഗനൈസിങ് സെക്രട്ടറി ഷറഫ് കടവുപഴ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അഹദ്, സബീർ, കമ്മിറ്റി അംഗങ്ങളായ ബഷീർ, ഷിഹാബ്, ഷമീർ, നജീബ്, മുബാറക്ക്, അജ്മൽ നേതൃത്വം നൽകി.