"വഖ്ഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെതാണ്; ഒരു സർക്കാരിനും അതിൻ്റെ മേൽ അവകാശമില്ല "-തമിഴ്നാട് നിയമ മന്ത്രി

Update: 2025-03-31 08:21 GMT
പുതുക്കോട്ട : വഖ്ഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റേതും മുസ്‌ലിം
സമുദായത്തിൻ്റേതുമാണെന്ന് തമിഴ്നാട് നിയമ മന്ത്രി എസ്
രഘുപതി. ആ സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കാൻ
ഒരു സർക്കാരിനും അധികാരമില്ലെന്നും  അദ്ദേ ഹം പറഞ്ഞു.
നിയമ ഭേദഗതിയുടെ മറവിൽ വഖ്ഫ് ഭൂമി കൈക്കലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
 "ഈ ഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ  നിയമം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. മുസ്ലീങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സ്വത്തുക്കൾ പിടിച്ചെടുത്ത് അവരെ സാമ്പത്തികമായും വൈകാരികമായും ദുർബലപ്പെടുത്തുകയാണ് അവരുടെ യഥാർത്ഥ ലക്ഷ്യം." - അദ്ദേഹം പറഞ്ഞു.

എഐഎഡിഎംകെ ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുമെന്നതിന് തെളിവാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അമിത് ഷായുമായി നടത്തിയ ചർച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.