ഒറ്റപ്പാലം: സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ ഇടിയേറ്റ് വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം തകർന്നു.
ഷൊർണൂർ കുളങ്ങരപ്പറമ്പിൽ കെ ജെ സാജനാണ് (20) പരിക്കേറ്റത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സാജന് മൂക്കിന് രണ്ടുശസ്ത്രക്രിയ നടത്തി. സംഭവത്തിൽ പാലപ്പുറം സ്വദേശി കിഷോറിനെതിരേ കേസെടുത്തതായി ഒറ്റപ്പാലം പോലിസ് അറിയിച്ചു.
ഫെബ്രുവരി 19-ന് രാവിലെ പത്തോടെ ഒറ്റപ്പാലത്തെ സ്വകാര്യ ഐ.ടി.ഐ.യിലെ ക്ലാസ് മുറിയിലാണ് സംഭവം. ഓട്ടോമൊബൈൽ എൻജിനിയറിങ് ഒന്നാംവർഷ വിദ്യാർഥികളാണ് ഇരുവരും.