കെ അബൂബക്കർ മൗലവി അന്തരിച്ചു

Update: 2025-03-01 23:57 GMT

പുളിക്കൽ: കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻ്റും കെഎൻഎം മർകസുദ്ദഅവ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും മുതിർന്ന മുജാഹിദ് നേതാവുമായ കെ അബൂബക്കർ മൗലവി പുളിക്കൽ അന്തരിച്ചു. കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ്, സിഐഇആർ ചെയർമാൻ, അൽ വത്വൻ എജുകേഷൻ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

വലിയ പറമ്പ് സലഫി മസ്ജിദ് പ്രസിഡൻ്റ്, കെഎൻഎം ജില്ലാ പ്രസിഡൻ്റ്, പുളിക്കൽ മദീനത്തുൽ ഉലും ഓർഫനേജ് കമ്മിറ്റി മെമ്പർ, ജാമിഅ സലഫിയ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപക പ്രസിഡൻ്റ്, പുളിക്കൽ ജുമാ മസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ആസു, മക്കൾ. പ്രഫ.കെ മുഹമ്മദ് ബശീർ (ദാറുൽ ഉലും വാഴക്കാട്) ഹബീബ് റഹ്മാൻ, സഈദ്, സൽമ, കദീജ , വഹീദ, ഷഫീഖ, ഹസീന

മരുമക്കൾ: പരേതനായ ടി പി മുഹമ്മദ്, ബശീർ തുറക്കൽ, മെഹബൂബ്, പി കെ അബ്ദുൽ ഗഫൂർ, പി എൻ മുനീർ,ഫാത്വിമ പുളിക്കൽ, ഷമീന മണ്ണൂർ, ബുശ്‌റ കല്ലരിട്ടിക്കൽ.

സഹോദരങ്ങൾ:പരേതനായ മമ്മദ് ഹാജി, കെ അബ്ദുല്ല മൗലവി, കെ അബ്ദുറഹ്മാൻ മൗലവി, അബ്ദുൽ ഖാദർ, ഫാത്വിമ.

മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പുളിക്കൽ വലിയ പറമ്പ് മസ്ജിദിൽ നടക്കും.