യുഎസ് സർക്കാർ പണം കൊടുക്കുന്നത് നിർത്തി; ഇന്ത്യയിലെ മൂന്ന് എൽജിബിടി ക്ലിനിക്കുകൾ പൂട്ടുന്നു

Update: 2025-03-01 14:49 GMT
ഹൈദരാബാദ്:  യുഎസ് സർക്കാർ വിദേശ സാമ്പത്തിക സഹായം നിർത്തിയതോടെ ഇന്ത്യയിലെ മൂന്ന് എൽജിബിടി ക്ലിനിക്കുകൾ പൂട്ടുന്നു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൻ്റെ (യുഎസ്എഐഡി) സഹായത്തോടെ പ്രവർത്തിച്ചിരുന്ന തെലങ്കാനയിലെ ഹൈദരാബാദിലെയും മഹാരാഷ്ട്രയിലെ കല്യാൺ, പൂനെ എന്നിവിടങ്ങളിലെയും ക്ലിനിക്കുകളാണ് പൂട്ടുന്നത്.

എൽജിബിടി മാനസിക അവസ്ഥ രൂപപ്പെടുത്തലിന് ഇരയായവർക്ക് അത് സ്ഥിരപ്പെടുത്താൻ ഹോർമോൺ, മരുന്നുകൾ, കൗൺസിലിംഗ് എന്നിവ നൽകൽ, എയ്ഡ്സ്, ലൈംഗിക രോഗ ചികിൽസ നൽകൽ തുടങ്ങിയവ ആയിരുന്നു ഈ ക്ലിനിക്കുകളുടെ പ്രവർത്തന ലക്ഷ്യം. ഓരോ ക്ലിനിക്കിനും പ്രതിവർഷം 30 ലക്ഷം രൂപയാണ് നൽകിക്കൊണ്ടിരുന്നത്. ഇതിന് പുറമെ എട്ട് ജീവനക്കാരെയും നൽകിയിരുന്നു. ഇതാണ് ചെലവു ചുരുക്കലിൻ്റെ ഭാഗമായി യു എസ് അവസാനിപ്പിച്ചത്. യുഎസിൽ എൽജിബിടി പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന സ്കൂളുകൾക്കുള്ള സഹായവും യുഎസ് സർക്കാർ നിർത്തിയിട്ടുണ്ട്. കുട്ടികളോട് ലൈംഗികപരമായ ഇത്തരം
കാര്യങ്ങൾ പറയുന്നത് കുറ്റകരമാക്കുന്ന നിയമവും പരിഗണനയിലാണ്.