തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജനുവരിയിലെ ഓണറേറിയം കുടിശ്ശികയാണ് അനുവദിച്ചത്. സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി.
എന്നാല്‍ പെന്‍ഷന്‍ ആനുകുല്യം ലഭിക്കാതെ സമരം നിര്‍ത്തില്ലെന്ന് ആശമാര്‍ വ്യക്തമാക്കി. ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചതെന്നും ഓണറേറിയം അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, ആശമാരുടെ കാര്യത്തില്‍ കടുംപിടിത്തമില്ലെന്ന് മന്ത്രി വീണജോര്‍ജ് പറഞ്ഞു.