വെള്ളിയൂര്‍ : ജില്ലാ മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും മതപണ്ഡിതനുമായ കെ എസ് മൗലവി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. പേരാമ്പ്ര മേഖലയില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചവരില്‍ പ്രമുഖരില്‍ ഒരാളാണ് അദ്ദേഹം.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് , സെക്രട്ടറി എന്നീ പദവികളും വഹിച്ചു. 4 30 ന് കുന്നരംവള്ളി ജുമാ മസ്ജിദിലാണ് ഖബറടക്കം.