പ്രളയാനന്തരം: പത്തനംതിട്ട കോഴഞ്ചേരി പാലത്തിന് വിള്ളല്‍: പരിശോധന തുടരുന്നു

Update: 2018-09-06 04:02 GMT
പത്തനംതിട്ട: പ്രളയസമയത്ത് ദിവസങ്ങളോളം വെള്ളം കയറുകയും വെള്ളത്തില്‍ ഒലിച്ചുവന്ന മരങ്ങള്‍ അടിഞ്ഞുകൂടുകയും ചെയ്ത പത്തനംതിട്ട കോഴഞ്ചേരി പാലത്തിന് വിള്ളല്‍. തെടുമ്പ്രയാര്‍ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടത്.



വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പരിശോധന നടത്തി വരികയാണ്. 75 വര്‍ഷത്തോളം പഴക്കമുള്ള പാലം പത്തനംതിട്ടയെയും തിരുവല്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ്

Similar News