രമേശ് ചെന്നിത്തല ഹിന്ദുത്വ വര്‍ഗീയവാദികളുടെ കയ്യില്‍: കോടിയേരി

Update: 2018-10-06 11:42 GMT

തിരുവനന്തപുരം: പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീകരിക്കേണ്ട ആളുകള്‍ എടുക്കേണ്ട സമീപനം അല്ല കേരളത്തില്‍ ഒരു വിഭാഗം വരുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ സ്വീകരിക്കുന്നതെന്നും ഹിന്ദുത്വ വര്‍ഗീയവാദികളുടെ കൈയ്യിലാണ് രമേശ് ചെന്നിത്തല ഇപ്പോഴുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ശബരിമല കോടതി വിധിയുടെ മറവില്‍ കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കാന്‍ അനുവദിക്കില്ല. വിശ്വാസികളെ സര്‍ക്കാരിനെതിരായി തിരിച്ചുവിടാനുള്ള നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചുതന്നെ ചെറുക്കും. ശബരിമല സ്ത്രീപ്രവേശനത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് കോടതിവിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാണ്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ല.
കോടതി വിധി നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ, അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനുള്ള സഹകരണം തേടുകയാണ് ചെയ്യുന്നത്. അല്ലാതെ യുദ്ധം ചെയ്ത്‌കൊണ്ട് നടപ്പാക്കുകയല്ല. കോടിയേരി പറഞ്ഞു