ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Update: 2018-09-22 06:49 GMT
പുതിയതെരു: കണ്ണൂര്‍ കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.
പള്ളിക്കുളം ഇന്ദിര കോളനിക്ക് സമീപത്തെ ജീജ ആണ് മരിച്ചത്. കുറ്റിയാട്ടൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും കാട്ടാമ്പള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.



ബൈക്ക് യാത്രക്കാരായ 2 പേര്‍ക്കും സ്‌കൂട്ടറിലുണ്ടായിരുന്ന 2 കുട്ടികള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News