കര്‍ഷക മാര്‍ച്ച് അവസാനിച്ചു: ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചു

Update: 2018-10-03 04:44 GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ കിസാന്‍ ക്രാന്ത്രി മാര്‍ച്ച് അവസാനിച്ചു. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ ഇവരുടെ ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചതായാണ് റിപോര്‍ട്ട്.



ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി സമരം അവസാനിക്കുന്നതെന്നും ഉടന്‍ തന്നെ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരവുമായി വീണ്ടും രംഗത്തിറങ്ങുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടികായത് പറഞ്ഞു.കാര്‍ഷിക കടങ്ങള്‍ എഴുതി തളളുക, എം.എസ്.സ്വാമിനാഥന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

Similar News