പ്രളയക്കെടുതി നേരിടാന്‍ തടവുകാരും; ജയില്‍ വേതനത്തില്‍ നിന്ന് നല്‍കിയത് 14 ലക്ഷം

Update: 2018-09-01 11:18 GMT


തിരുവനന്തപുരം: കേരളത്തെ മുക്കിക്കളഞ്ഞ പ്രളയ ദുരന്തത്തില്‍ നിന്ന് കരയേറാന്‍ തടവുകാരുടെ സഹായവും. തങ്ങളുടെ തുച്ഛമായ ജയില്‍ വേതനത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാര്‍ നല്‍കുന്നത് 14 ലക്ഷം രൂപ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സംഭാവന പിരിഞ്ഞത്. നാലര ലക്ഷം രൂപയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സംഭാവനയായി പിരിച്ചിരിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ മൊത്തം 14 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്തു. ജയില്‍ മേധാവി ആര്‍.ശ്രീലേഖ തുക ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.
കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ 25000 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഇതിനോടകം 1032 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയിട്ടുണ്ട്.
ഇതുവരെ ഇ പേയ്‌മെന്റ് വഴി 150.15 കോടിയും യുപിഐ പോലുളള സംവിധാനങ്ങള്‍ വഴി 46.04 കോടിയും ക്യാഷ്, ചെക്ക്, ആര്‍ടിജിഎസ് എന്നിവയിലൂടെ 835.86 കോടി രൂപയുമാണ് ലഭിച്ചത്. ഇന്ന് ലഭിച്ച ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയില്‍ ഏറ്റവും പ്രധാനം സംസ്ഥാനത്തെ തടവുകാരില്‍ നിന്നുളളതാണ്.

Similar News